39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആദ്യപട്ടികയിൽ 47 സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 86പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്‌ഥാനാർഥിയാകും.

റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ നിന്ന് ജനവിധി തേടും.നാട്ടികയിൽ സി.സി.മുകുന്ദനാണ് സ്ഥാനാർഥി. ബി. ഗോപാലകൃഷ്‌ണൻ ഗുരുവായൂരിൽ മത്സരിക്കും. പറവൂരിൽ വത്സല പ്രസന്ന കുമാറാണ് സ്‌ഥാനാർഥി.