ആലപ്പുഴ: ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് കരുതിയില്ലെന്ന് വിഎസിന്റെ മകൻ വിഎ അരുണ്‍കുമാര്‍. പുന്നപ്ര വിപ്ലവ ഭൂമിയാണെന്നും ഇത് പാര്‍ട്ടി ഗ്രാമമാണെന്നും ആളുകള്‍ വൈകാരികമായിട്ടായിരിക്കും സുധാകരന്റെ തീരുമാനത്തോട് പ്രതികരിക്കുകയെന്നും വിഎ അരുണ്‍കുമാര്‍ പറഞ്ഞു.
ജി സുധാകരനമായുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിക്കണം. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടെയുള്ളത്. എല്ലാം പാര്‍ട്ടി കുടുംബങ്ങളാണ്. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് എല്ലാം മുന്നോട്ടുപോകുന്നത്. പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ജി സുധാകരനാണ് ആലോചിക്കേണ്ടതെന്നും വിഎ അരുണ്‍കുമാര്‍ പറഞ്ഞു.
പ്രശ്നങ്ങൾ പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നത്. ജി സുധാകരൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് തനിക്കുള്ളമുള്ളത്. ഞങ്ങൾ എല്ലാവരും പാർട്ടി കുടുംബമാണ്. പാര്‍ട്ടി ശരിയായ തീരുമാനങ്ങൾ എടുത്തു. ഈ നാടിന് ആദ്യ പരിഗണന പാർട്ടി മാത്രമാണ്. അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും വി എ അരുണ്‍കുമാര്‍ പറഞ്ഞു.



