ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമേനിക്ക് ‘ലൈഫ് ഇൻഷുറൻസ്’ അഥവാ സുരക്ഷാ ഉറപ്പ് ഒന്നുമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മൊജ്തബ ഖമേനിയെയും ഹിസ്ബുള്ള നേതാവ് നയീം ഖാസെമിനെയും ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് നെതന്യാഹുവിൻ്റെ ഈ പരാമർശം.

“ഭീകര സംഘടനകളുടെ നേതാക്കളിൽ ആരുടെയും പേരിൽ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ ഞാൻ തയ്യാറാവില്ല,” എന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. മൊജ്തബയുടെ പിതാവും ഇറാൻ്റെ മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനി ഫെബ്രുവരി 28-ന് നടന്ന അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തിനെതിരെയും കടുത്ത നിലപാടുമായി നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്.

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത നീക്കങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ഇസ്രായേൽ എക്കാലത്തെയും കരുത്തുറ്റ അവസ്ഥയിലാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.