എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. എസ്എൻഡിപി യോഗത്തിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്ററെ അല്ലെങ്കിൽ റിസീവറെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഫ. എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024ൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. നിലവിലെ ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കി.

കമ്പനി ആക്ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയത്. കമ്പനിയുടെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും, തുഷാർ വെള്ളാപ്പള്ളിയുടെ കമ്പനി ഡയറക്ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.