സഭയില്‍ നടന്ന ചൂടേറിയ ചർച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം, സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി.

ലോക്സഭാ സ്പീക്കർ സ്ഥാനത്ത് നിന്ന് ഓം ബിർളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആകെ 118 എംപിമാർ ഒപ്പു വെച്ച ഒരു പ്രമേയമാണ് അവതരിപ്പിക്കപ്പെട്ടത്. പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കാൻ ഓം ബിർള അവിശ്വാസ പ്രമേയ നോട്ടീസ് സഭയുടെ ജനറല്‍ സെക്രട്ടറിക്ക് അയച്ചു. ഈ അവിശ്വാസ പ്രമേയത്തിലാണ്‌ ഇന്ന് ശബ്ദ വോട്ടെടുപ്പ് നടന്നത്.

സഭയില്‍ ഉയർന്ന മുദ്രാവാക്യങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയില്‍ പ്രമേയം ശബ്ദ വോട്ടോടെ പരാജയപ്പെട്ടു. വോട്ടെടുപ്പിനെത്തുടർന്ന്, സഭാ നടപടികള്‍ ഇന്നത്തേക്ക് നിർത്തിവച്ചു, നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും.