ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ സൈനിക നീക്കം എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഐആർജിസിയുടെ മറുപടി.

മേഖലയുടെ ഭാവി ഇറാൻ സേനയുടെ കൈകളിലാണെന്ന് ഐആർജിസി അവകാശപ്പെട്ടു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിൻ്റെ പരാമർശത്തിനാണ് ഐആർജിസിയുടെ മറുപടി.

യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ് എന്നാണ് ഐആർജിസി ഒരു പ്രസ്‌താവന. ‘മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോൾ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്’ എന്നാണ് രണ്ടാമത്തെ മറുപടി.