ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലന്ന് സൂചന.അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്ന് ആണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. ജി സുധാകരൻ മൽസരിച്ചാൽ യു ഡി എഫ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച ജി സുധാകരൻ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് അറിയുന്നത്.