തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂർ. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് നീക്കം.പേരാവൂരിൽ മത്സരിക്കാൻ തയ്യാറെന്ന് കെ.കെ ശൈലജ സിപിഎം സെക്രട്ടേറിയറ്റിൽ നിലപാടറിയിച്ചിരുന്നു എന്നാണ് അറിയുന്നത്.