റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. റാസ് തനുര റിഫൈനറിക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി.
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കപ്പലുകൾ ഇതുവഴി പോകുന്നില്ല.



