തൃശൂർ: ക്ഷേത്ര ഉത്സവത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്. തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.
എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയിലാണ് സംഭവം.
തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



