ബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് തന്‍റെ എച്ച്-1ബി വിസ യുഎസ് പ്രീക്ലിയറൻസ് സമയത്ത് തന്‍റെ പാസ്‌പോർട്ടിൽ ‘റദ്ദാക്കി, പിൻവലിച്ചു’ എന്ന് സ്റ്റാമ്പ് ചെയ്തതായി ഇന്ത്യക്കാരിയുടെ ആരോപണം. ഇതോടെ താൻ കുടുങ്ങിപ്പോയതായും യുഎസിലെ ജോലിയിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഇവർ പറയുന്നു. രണ്ട് മാസം ഇന്ത്യയിൽ താമസിച്ചതാണ് ഇത്തരമൊരു റദ്ദാക്കലിന് കാരണമെന്നും ഇവ‍ർ റെഡ്ഡിൽ എഴുതി.

ഇന്ത്യക്കാരിയുടെ കുറിപ്പ് ജെയിംസ് ബ്ലണ്ട് എന്ന എക്സ് അക്കൗണ്ടിൽ റീ ട്വീറ്റ് ചെയ്തതിന് പിന്നാലെ വൈറലായി. കുറിപ്പിൽ താൻ യുഎസിൽ മുഴുവൻ സമയ ജോലി ചെയ്യുന്നുണ്ടെന്നും മകളുടെ ഒന്നാം ജന്മദിനം ആഘോഷിക്കാൻ നവംബറിൽ ഇന്ത്യയിലേക്ക് പോയിരുന്നുവെന്നും സ്ത്രീ പറയുന്നു. യുഎസിൽ രണ്ടാം ട്രംപ് സർക്കാർ എച്ച് ബി വിസി നിർബന്ധമാക്കുന്നതിന് മുമ്പ് 2025 ഡിസംബർ 12 -ലാണ് ഇവർ തന്‍റെ അപ്പോയിന്‍റ്മെന്‍റുകൾ ഷെഡ്യൂൾ ചെയ്‌തിരുന്നത്. അന്ന് വിസ സ്റ്റാമ്പിംഗിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും അവർ പറയുന്നു.