ഇന്ത്യയ്ക്കെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീഷണി. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫും, 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. പാകിസ്ഥാൻ 2025ൽ ആകാശത്ത് ആധിപത്യം സ്ഥാപിച്ചു, ഇനി 2026ൽ കടലിലും ആധിപത്യം ഉറപ്പിക്കുമെന്നാണ് കസൂരി വീഡിയോയിൽ അവകാശപ്പെടുന്നത്. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ലഷ്കറെ തൊയ്ബ നേതാവ് വീഡിയോയിൽ പറയുന്നുണ്ട്.