കുടിശ്ശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര് ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35 ശതമാനം നിരക്കില്‍ ഡി എ ലഭിക്കും. കഴിഞ്ഞാഴ്ച മൂന്ന് ശതമാനം കുടിശ്ശിക അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച 10 ശതമാനം.
ഇതിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സര്‍ക്കാര്‍ അനുവദിച്ചു. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.



