ചടങ്ങിലേക്ക് ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണല്‍ പാർട്ടി അറിയിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തേക്കില്ല. ചൈനീസ് പ്രസിഡന്‍റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനിടെ രാജ്യ താല്‍പര്യങ്ങള്‍ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന പൊതു തെര‌ഞ്ഞെടുപ്പില്‍ 300ല്‍ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണ പിടിച്ചെടുത്തത്. പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചത്