നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗസ് പ്രചാരണസമിതിക്കും പ്രകടന പത്രിക സമിതിക്കും എഐസിസി അംഗീകാരം നൽകി. രമേശ് ചെന്നിത്തല പ്രചാരണസമിതി യുടെ ചെയർമാനാകും. ശശി തരൂർ കോ-ചെയർമാനും ഷാഫി പറമ്പിൽ കൺവീനറുമാകും. ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
പ്രകടനപത്രിക സമിതിയുടെ ചെയർമാൻ ബെന്നി ബഹനാൻ ആണ്. കൊടിക്കുന്നിൽ സുരേഷ് കോ-ചെയർമാനാകും. ഡീൻ കുര്യാക്കോസും ജെബി മേത്തറുമാ ണു മറ്റ് അംഗങ്ങൾ.




