കൊടുങ്ങല്ലൂരിൽ വെച്ചാണ് സംഭവം. മസ്തിഷ്‌ക മരണം എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജ് മണിയൻപിള്ള രാജുവും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉൾപ്പടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്.നടൻ മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻകൂടിയായ നിരഞ്ജ് സഞ്ചരിച്ച വാഹനവും അപകടത്തിൽപെട്ടത്. അപകടത്തെക്കുറിച്ച് നിരഞ്ജ് തന്നെ സിനിമാ പ്രൊമോഷനിടെ വിശദീകരിച്ചു. “വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്‌നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെ.എസ്.ആർ.ടി.സി ബസാണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല.” നിരഞ്ജ് പറഞ്ഞു.