ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ (Terminal 1) തീപിടിത്തം. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ മൂന്ന് ബോർഡിങ് ബ്രിഡ്ജുകൾ അധികൃതർ താത്കാലികമായി അടച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ തീയണച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.  അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീയണച്ച ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.