യുറേനിയം സമ്പുഷ്ടീകരണ പരിപാടി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. സൈനിക ഭീഷണികളോ സാമ്പത്തിക ഉപരോധങ്ങളോ ഇറാനെ പിന്തിരിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച ടെഹ്റാനിൽ പറഞ്ഞു.
ഒമാനിൽ അമേരിക്കയുമായി നടന്ന നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ്റെ ഈ കർശന നിലപാട്. യുറേനിയം സമ്പുഷ്ടീകരണം ഇറാൻ്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിലെ മസ്കറ്റിൽ വെള്ളിയാഴ്ചയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുനരാരംഭിച്ചത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ചർച്ചകളെ ‘പുരോഗതിയിലേക്കുള്ള ചുവടുവെപ്പ്’ എന്ന് വിശേഷിപ്പിച്ചിരുന്നു.



