ഗുജറാത്തിൽ അധ്യാപികയെ തല്ലിയതിന് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.പന്ത്രണ്ടാം ക്ലാസുകാരനായ മുഹമ്മദ് അൻസാരിയാണ് അറസ്റ്റിലായത്. ജനുവരി 24ന് ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ ഷഹാറയിലെ സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൻ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
സ്കൂളിൽ പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി താമസിച്ചാണ് എത്തിയത്. ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടിൽ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് അധ്യാപികയെ മര്‍ദിച്ചത്.
അതേസമയം, പിതാവിനെയും മറ്റ് ആളുകളെയും വിളിച്ചു കൊണ്ടുവന്ന് സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സ്കുളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.



