ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം. സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബോബിന്റെ പടിയിറക്കം. ജോഷ് ഡിമാറോ ആണ് പുതിയ മേധാവി. നിലവിൽ ഇദ്ദേഹം ഡിസ്നി അമ്യുസ്മെന്റ് പാർക്കുകളുടെ ചുമതല വഹിക്കുകയാണ്. അബുദാബിയിൽ പുതിയ തീം പാർക്ക് നിർമിക്കാനും ഒരുങ്ങുകയാണ് ഡിസ്നി.
വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം; സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു, ജോഷ് ഡിമാറോ പുതിയ മേധാവി



