ബി.ജെ.പി. സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ഇടത് സഹയാത്രികനായിരുന്ന റെജി അടുത്തകാലത്താണ് ബിജെപിയിൽ ചേർന്നത്. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചത്. കഴിഞ്ഞ കുറേ നാളുകളായി സിപിഎം കേരളത്തിൽ വർഗീയവിഭജനത്തിനായി നടത്തുന്ന ആശയവ്യതിയാനം വല്ലാതെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് പറഞ്ഞു



