68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ് ബണ്ണിയുടെ ‘ഡെബി തിരാർ മാസ് ഫോട്ടോസ്’ ആണ് ആൽബം ഓഫ് ദ ഇയർ. കെൻഡ്രിക് ലാമറും സിസയും (SZA) ചേർന്ന് ആലപിച്ച ‘ലൂഥർ’ ആണ് റെക്കോർഡ് ഓഫ് ദ ഇയർ. ‘വൈൽഡ് ഫ്ലവറി’ലൂടെ സോങ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബില്ലി എലിഷ് അർഹയായി.
‘മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ’ എന്ന ഓഡിയോ ബുക്കിന്റെ വിവരണത്തിനാണ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമ പുരസ്കാരത്തിന് അർഹനായി. ദലൈ ലാമയുടെ ആദ്യ ഗ്രാമി പുരസ്കാരമാണിത്.
കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ദലൈ ലാമയ്ക്ക് വേണ്ടി ആവാർഡ് ഏറ്റുവാങ്ങിയത്. യൂട്യൂബ് , ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ ഉൾപ്പെടെയുള്ള മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ‘മെഡിറ്റേഷൻസ്’ ലഭ്യമാണ്.
‘മ്യൂസിക് ഫോർ ജോൺ വില്യംസ്’ എന്ന സിനിമയിലൂടെയാണ് സ്റ്റീവൻ സ്പിൽബർഗ് കന്നി ഗ്രാമി സ്വന്തമാക്കി]. മികച്ച മ്യൂസിക്കൽ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം. ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ എന്ന നെറ്റ്‌ഫ്ലിക്സ് ആനിമേഷൻ ചിത്രത്തിലെ ‘ഗോൾഡൻ’ എന്ന ഗാനം മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കെ പോപ്പ് ബാൻഡ് (Huntr/x ) പുരസ്കാരം നേടുന്നത്.
68ാമത് ഗ്രാമി പുരസ്കാര ജേതാക്കൾ:
- ആൽബം ഓഫ് ദ ഇയർ – ‘ഡെബി തിരാർ മാസ് ഫോട്ടോസ്’ (ബാഡ് ബണ്ണി)
- റെക്കോഡ് ഓഫ് ദ ഇയർ – ലൂഥർ ( കെൻഡ്രിക് ലാമർ, സിസ)
- സോങ് ഓഫ് ദ ഇയർ – വൈൽഡ് ഫ്ലവർ (ബില്ലി എലിഷ്)
- മികച്ച സോളോ പെർഫോർമൻസ് – ലോല യങ് (മെസ്സി)
- മികച്ച വോക്കൽ ആൽബം – മേഹാം (ലേഡി ഗാഗ)
- മികച്ച ന്യൂ ആർട്ടിസ്റ്റ് – ഒലീവിയ ഡീൻ
- മികച്ച റാപ്പ് ആൽബം – ജിഎൻഎക്സ് (കെൻഡ്രിക് ലാമർ)
- മികച്ച ഡാൻസ് പോപ്പ് റെക്കോഡിങ് – ലേഡി ഗാഗ (അബ്രകാഡബ്ര)
- മികച്ച റാപ്പ് പെർഫോർമൻസ് – ക്ലിപ്‌സ്, ചെയിൻസ് & വിപ്‌സ് (ft കെൻഡ്രിക് ലാമർ & ഫാരൽ വില്യംസ്)
- മികച്ച കൺട്രി സോളോ പെർഫോർമൻസ് – ക്രിസ് സ്റ്റാപ്പിൾട്ടൺ (ബാഡ് ആസ് ഐ യൂസ്ഡ് ടു ബി)
- മികച്ച റാപ്പ് സോങ് – കെൻഡ്രിക് ലാമർ ft ലെഫ്റ്റി ഗൺപ്ലേ (ടിവി ഓഫ്)
- മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് – സിന്തിയ എറിവോ & അരിയാന ഗ്രാൻഡെ – (ഡിഫൈയിങ് ഗ്രാവിറ്റി)
- മികച്ച ആർ&ബി ആൽബം – ലിയോൺ തോമസ് (മട്ട്)
- മികച്ച റോക്ക് ആൽബം – ടേൺസ്റ്റൈൽ (നെവർ ഇനഫ് )
- മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം – എഫ്കെഎ ട്വിഗ്സ് (Eusexua)
- മികച്ച റോക്ക് പെർഫോമൻസ് – യംഗ്ബ്ലഡ് – (ചെഞ്ചസ് – ലൈവ് ഫ്രം വില്ലാ പാർക്ക്)
- മികച്ച മെറ്റൽ പെർഫോമൻസ് – ടേൺസ്റ്റൈൽ (ബേഡ്സ്)
- മികച്ച ആർ&ബി പെർഫോമൻസ് – കെഹ്‌ലാനി (ഫോൾഡഡ്)
- മികച്ച ട്രഡീഷണൽ ആർ&ബി പെർഫോമൻസ് – ലിയോൺ തോമസ് (വൈബ്സ് ഡോൺഡ് ലൈ)
- മികച്ച ആർ&ബി സോങ് – കെഹ്‌ലാനി (ഫോൾഡഡ്)
- മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് – ബാഡ് ബണ്ണി (EoO)
- മികച്ച റോക്ക് സോങ് – നൈൻ ഇഞ്ച് നെയിൽസ് (ആസ് എലൈവ് ആസ് യൂ നീഡ് മീ ടു ബി)
- മികച്ച കൺട്രി സോങ് – ടൈലർ ചിൽഡേഴ്സ് (Bitin’ List)
- മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പെർഫോമൻസ് – ദ ക്യൂർ (എലോൺ)
- വിഷ്വൽ മീഡിയയ്ക്കായുള്ള മികച്ച കംപൈലേഷൻ സൗണ്ട് ട്രാക്ക് – സിന്നേഴ്സ്
- മികച്ച സംഗീത വീഡിയോ – ദോച്ചി (ആൻസൈറ്റി)
- വിഷ്വൽ മീഡിയയ്ക്കുവേണ്ടി എഴുതിയ മികച്ച ഗാനം – ഹണ്ടർ/എക്സ് (ഗോൾഡൻ – ഫ്രം കെ-പോപ്പ്: ഡെമൺ ഹണ്ടേഴ്സ്)
- മികച്ച ലാറ്റിൻ പോപ്പ് ആൽബം – നതാലിയ ലഫോർക്കേഡ് (Cancionera)
- മികച്ച ഫോക്ക് ആൽബം – ഐ ആം വിത്ത് ഹെർ (വൈഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ)
- മികച്ച കോമഡി ആൽബം – നേറ്റ് ബാർഗാറ്റ്‌സെ (യുവർ ഫ്രണ്ട്, നേറ്റ് ബാർഗാറ്റ്‌സെ)
- മികച്ച മെലോഡിക് റാപ്പ് പെർഫോമൻസ് – കെൻഡ്രിക് ലാമർ വിത്ത് സിസ (ലൂഥർ)
- മികച്ച പ്രൊഡ്യൂസർ – സർക്കട്ട്
- മികച്ച ഗാനരചയിതാവ് – ആമി അലൻ



