68-ാമത് വാർഷിക ഗ്രാമി അവാർഡുകൾക്ക് ലോസ് ഏഞ്ചൽസിൽ ഔദ്യോഗികമായി തുടക്കമായി. സംഗീത ലോകത്തെ പ്രമുഖരും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും അണിനിരന്ന ഈ രാത്രിയിൽ ബാഡ് ബണ്ണി, ലേഡി ഗാഗ, കെൻഡ്രിക് ലാമർ, ജസ്റ്റിൻ ബീബർ തുടങ്ങിയ ആഗോള താരങ്ങൾ നാമനിർദ്ദേശങ്ങളിൽ മുന്നിട്ടുനിന്നു. ക്രിപ്റ്റോ.കോം (Crypto.com) അരീനയിൽ നടന്ന ചടങ്ങിൽ ട്രെവർ നോഹ തുടർച്ചയായ ആറാം തവണയും അവതാരകനായി എത്തി.
ആൽബം ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ബാഡ് ബണ്ണിയുടെ DeB TiRAR MS FOToS ആണ്. SWAG( Justin Bieber), Man’s Best Friend (Sabrina Carpenter), Let God Sort Em Out (Clipse), Pusha T & Malice (Pharrell Williams), MAYHEM (Lady Gaga), GNX ( Kendrick Lamar), MUTT (Leon Thomas) എന്നീ ആൽബങ്ങളായിരുന്നു നോമിനേഷനിൽ ഉണ്ടായിരുന്നത്.



