കാര്യവട്ടം ക്രിക്കറ്റ് മല്‍സരത്തില്‍ കുടിവെള്ളത്തിന് അമിത വില ഈടാക്കിയതില്‍ കാണികളോട് ഖേദം പ്രകടിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിഷയം ബിസിസിഐയെ അറിയിച്ചെന്നും നടപടി ഉറപ്പെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു. പാനീയങ്ങളുടെ സ്പോൺസർമാരെ നിശ്ചയിച്ചിരുന്നത് ബിസിസിഐ ആണെന്നും കെസിഎ വ്യക്തമാക്കി. കുടിവെള്ളത്തിന് അഞ്ചിരട്ടി വില ഈടാക്കിയെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കാര്യവട്ടം ട്വന്റി 20യില്‍ ഇന്ത്യ– ന്യൂസീലന്‍ഡ് മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.