കരാക്കസ്: വെനിസ്വേലയിൽ തടവിൽ കഴിയുന്നവരെ മോചിപ്പിക്കാൻ പുതിയ മോചന ബിൽ പ്രഖ്യാപനം നടത്തി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്.
വിവിധ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യവകാശ പ്രവർത്തകർ തുടങ്ങി നൂറോളം പേരുടെ മോചനമാണ് ബില്ലിന്റെ ലക്ഷ്യം. വെള്ളിയാഴ്ചത്തെ ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു പ്രഖ്യാപനം. പ്രസിഡന്റ് നികളാസ് മദൂറോയെ യു.എസ് സൈന്യം തടവിലാക്കിയശേഷം നടത്തുന്ന ആദ്യ പ്രഖ്യാപനമാണിത്.
പീഡനങ്ങളും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും നിലനിൽക്കുന്ന കാരക്കസിലെ ജയിൽ അടച്ചുപൂട്ടുമെന്നും ഇത് കായിക, സാമൂഹിക, സാംസ്കാരിക കേന്ദ്രമാക്കി മാറ്റുമെന്നും പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു.



