2026 ലെ ബജറ്റിൽ അന്താരാഷ്ട്ര യാത്ര, വിദേശ വിദ്യാഭ്യാസം, മെഡിക്കൽ ചെലവുകൾ എന്നിവയ്ക്കുള്ള നികുതി ഘടനയിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. വിദേശ ടൂർ പാക്കേജുകളുടെയും പണമടയ്ക്കലിന്റെയും ടിസിഎസ് നിരക്കുകൾ കുറച്ചത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും അടക്കം വലിയ ആശ്വാസമായി.

അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും നികുതി നിയമങ്ങളിൽ വ്യക്തത വരുത്തുന്നതിനുമാണ് ഈ ഭേദഗതികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

വിദേശ ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള ടിസിഎസ് നിയമങ്ങൾ സർക്കാർ ലളിതമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിന് 2% ടിസിഎസ് മാത്രമേ ഈടാക്കൂ, മുമ്പത്തെ നിരക്ക് 5% ആയിരുന്നു. ഇത് ചില സന്ദർഭങ്ങളിൽ 20% വരെ എത്തിയിരുന്നു.