ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ അവസാന ഭാഗം പുറത്തുവിട്ടതില്‍ ജോര്‍ജ്ജ് ബുഷ് 1 എന്ന പേരും. എന്നാല്‍ ഇത് മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ പേര് എപ്സ്റ്റീന്റെ വ്യക്തിഗത രേഖകളിലല്ല, മറിച്ച് എപ്സ്റ്റീന്റെ ഇരകളില്‍ ഒരാള്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്മെന്റിന് നല്‍കിയ കുട്ടികള്‍ക്കെതിരെയുള്ള പീഡനകേസിലാണ് ഉള്ളത്.

ജോര്‍ജ്ജ് ബുഷ് 1 എന്ന പേര് മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷ് തന്നെയാണോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഇതുവരെ നിയമനടപടി ഉണ്ടായിട്ടുമില്ല. എപ്സ്റ്റീന്‍ ഇരയായി പറയപ്പെടുന്ന വ്യക്തിയുടെ അനുഭവം വിവരിക്കുന്ന ഇമെയില്‍ സന്ദേശത്തില്‍ ‘നന്ദി എം, ബുഷ് അയാളെയും പീഡിപ്പിച്ചതായി എനിക്ക് അറിയില്ലായിരുന്നു, ഓക്കേ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അതേ രേഖയില്‍ എപ്സ്റ്റീനും വില്യം ജെ. ക്ലിന്റണും ലൈംഗിക പീഡനം നടത്തിയതായും ആരോപിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപും മെലാനിയയും (അന്ന് അദ്ദേഹം വിവാഹിതനായിരുന്നില്ല) 2000-ലെ കപ്പല്‍ യാത്രയില്‍ ഉണ്ടായിരുന്നതായും പറയുന്നു. അതേസമയം രേഖകള്‍ സൂചിപ്പിക്കുന്നത് ഇരയാക്കപ്പെട്ട വ്യക്തതി തെളിവുകളോ ബന്ധപ്പെടാന്‍ കഴിയുന്ന സാക്ഷികളെയോ ഹാജരാക്കിയിട്ടില്ല എന്നാണ്.