കോട്ടയം മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രി കണ്ടെത്തി യത്. ഇരുവരും കമിതാക്കളായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു.
ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്ച്ച ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ പൊലീസനെ വിവരം അറിയിച്ചു. എസ്എ ച്ച്ഒ എം.ജെ.അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി യാണ് മുറി തുറന്നത്. അഗ്നിര ക്ഷാസേനയും എത്തിയിരുന്നു. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു.



