ഒരു ആരാധകനായി ഫിഫ ലോകകപ്പ് 26 മത്സരത്തില്‍ പങ്കെടുക്കാന്‍ കാനഡയിലേക്ക് വരണമെങ്കില്‍, നിങ്ങള്‍ ഒരു ടൂറിസ്റ്റായിട്ടായിരിക്കും കാനഡയിലേക്ക് പ്രവേശിക്കുന്നത്. പ്രത്യേക ഫിഫ ലോകകപ്പ് 26 വിസ ഇല്ല.

എന്നാല്‍ കാനഡയില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് ഇനിപ്പറയുന്നവയില്‍ ഏതെങ്കിലും ആവശ്യമായി വന്നേക്കാം.
ഒരു സന്ദര്‍ശക വിസ, അല്ലെങ്കില്‍ ഒരു ഇലക്ട്രോണിക് യാത്രാ അംഗീകാരം (eTA). നിങ്ങളുടെ പൗരത്വം, കാനഡയിലേക്ക് നിങ്ങള്‍ എങ്ങനെ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇത്. സന്ദര്‍ശക വിസയ്ക്കോ eTAയ്ക്കോ അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് FIFA കപ്പ് ടിക്കറ്റ് ആവശ്യമില്ല. അതേപോലെ  FIFA കപ്പ് ഇവന്റ് ടിക്കറ്റ് കൈവശം വച്ചിരിക്കുന്നത് നിങ്ങളുടെ വിസ അല്ലെങ്കില്‍ eTA അപേക്ഷ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കുന്നുമില്ല. നിങ്ങളുടെ അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ നേരത്തെ അപേക്ഷിക്കുക.