കഴക്കൂട്ടം (തിരുവനന്തപുരം): പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലിരുന്നു മദ്യപിച്ച പോലീസുകാർ, മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത പോലീസുദ്യോഗസ്ഥരും പങ്കെടുത്ത വിവാഹച്ചടങ്ങിലും സംബന്ധിച്ചു. പോലീസ് സ്റ്റേഷന് സമീപത്തെ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹച്ചടങ്ങ്. മദ്യപാനത്തിനുശേഷം വിവാഹച്ചടങ്ങിൽ പങ്കെടുത്ത ഇവർ തിരികെ സ്റ്റേഷനിലെത്തി ഡ്യൂട്ടിയിൽ തുടരുകയും ചെയ്തു.
വാഹനത്തിലിരുന്ന് ഗ്ലാസിൽ മദ്യം പകർന്നുകുടിക്കുന്ന ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിൽ വന്ന ആൾ മൊബൈൽഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു.
തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ കഴക്കൂട്ടം എ.സി.പി.യോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്റെയടിസ്ഥാനത്തിലാണ് നടപടി.
പൊതുസ്ഥലത്ത് വാഹനത്തിനുള്ളിലിരുന്ന് മദ്യപിച്ചതും മദ്യപിച്ച് വാഹനമോടിച്ചതും ഗുരുതരമായ നിയമലംഘനമാണെന്നു വിലയിരുത്തിയാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്.https://d-35399370822632127246.ampproject.net/2601162341000/frame.html
പോലീസ് സ്റ്റേഷനു മുൻവശത്തെ മേൽപ്പാലത്തിന്റെ അടിഭാഗം മദ്യപാനികളുടെ താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ വാഹനം നിർത്തിയിട്ട് പലരും കാറിലിരുന്ന് മദ്യപിക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്.



