ബസില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസില്‍ ഇമെയില്‍ മുഖേന പരാതി ലഭിച്ചത്. പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസില്‍ കയറിയെന്നും പയ്യന്നൂർ വരെ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം പരാതിയില്‍ വ്യക്തിയുടെ പേര് പറയുന്നില്ല.



