കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ എസ്ഐആർ ഹിയറിങ് അവസാനിച്ചു. ഹിയറിങ് നിങ്ങൾക്ക് ദോഷം വരുത്തുന്ന ഒന്നല്ലെന്നും നോട്ടീസ് ലഭിച്ചവർ ഹിയറിങ് പൂർത്തിയാക്കൂവെന്നും താരം പറഞ്ഞു. കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് തന്റെ പ്രത്യേക ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഹിയറിംഗ് പൂർത്തിയാക്കി മടങ്ങി. നിങ്ങൾക്ക് ദോഷം വരുത്തുന്ന ഒന്നല്ലെന്നും എല്ലാവരും ചെയ്യൂവെന്നും താരം പറഞ്ഞു, നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആർ നടപടി ക്രമത്തിൽ പങ്കെടുക്കാൻ ഷമി പൗരന്മാരോട് അഭ്യർത്ഥിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഷമി പൂരിപ്പിച്ച ഫോമിൽ ചില സ്ഥലങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു, അതുകൊണ്ടാണ് അദ്ദേഹത്തെ ഹിയറിംഗിനായി വിളിപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഷമി, ക്രിക്കറ്റ് കരിയറിന്റെ ഭാ​ഗമായി പശ്ചിമ ബംഗാളിലാണ് താമസിക്കുന്നത്. രഞ്ജി ട്രോഫിയിൽ ബംഗാൾ ടീമിനെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു.