ജെ പി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്. ബി ജെ പിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിൻ എത്തുന്നത്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നിതിൻ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതിൻ ചുമതലയേറ്റത്.

ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. അമിത് ഷാ, ജെപി നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ജെ പി നദ്ദയുടെ നേതൃത്വത്തിൽ ബി ജെ പി പഞ്ചായത്ത്‌ മുതൽ പാർലമെന്‍റെ വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയെ കൂടുതൽ ഉയരങ്ങിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിതിൻ നബീൻ ബിജെപി യിലെ എല്ലാവരുടെയും അധ്യക്ഷൻ ആണ്. വരാനിരിക്കുന്ന 25 വർഷം വളരെ നിർണ്ണായകമാണെന്നും ഇത് വികസിത ഭാരതത്തിലേക്കുള്ള യാത്രയാണെന്നും മോദി പറഞ്ഞു.