യുഡിഎഫിലേക്ക് പോകുന്നതിനുള്ള നീക്കങ്ങള്‍ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സൂചന.
പിണറായി വിജയന്‍ നേരിട്ട് മന്ത്രി റോഷി അഗസ്റ്റിനെ വിളിപ്പിക്കുകയും മുന്നണി വിടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പിളര്‍ന്നാലും താന്‍ ഇടതിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് റോഷി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായിട്ടാണ് വിവരം.
റോഷി അഗസ്റ്റിന് പുറമേ എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന്‍ എന്നിവരും ഇടത് മുന്നണിക്കൊപ്പം തുടരണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. യുഡിഎഫ് പ്രവേശന ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടി പിളരുമെന്ന് മനസ്സിലാക്കിയാണ് ജോസ് കെ മാണി മുന്നണി മാറ്റ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മിന്നും ജയം, സഭയുടെ ആവശ്യം, ചരിത്രത്തിലാദ്യമായി പാലാ നഗരസഭയില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവന്ന അവസ്ഥ തുടങ്ങിയവയാണ് മുന്നണി മാറ്റത്തിന് ജോസിനെ പ്രേരിപ്പിച്ചത് എങ്കിലും പുതിയ നീക്കങ്ങൾ പാർട്ടി പ്രവർത്തകരിൽ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.



