തിരുവനന്തപുരം: പുറമേക്ക് മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം. എന്നാൽ, ഇടതിനൊപ്പം ഉറച്ചു നിൽക്കുകയാണ് റോഷി അഗസ്റ്റിൻ. എന്നാൽ, ഇക്കാര്യത്തിൽ മറ്റന്നാൾ നിർണായകമാകും. സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.