പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നത് തുടർന്നാൽ അമേരിക്കയുടെ നേതൃത്വത്തിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടുതൽ വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പിൽ നിന്നും  വ്യക്തമാക്കുന്നത്.

“ഒറ്റത്തവണ മാത്രമുള്ള ഒരു ആക്രമണമായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, അവർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ അത് പലതവണ നീണ്ടുനിൽക്കുന്ന ഒരു ആക്രമണമായേക്കാം” – അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ വാഷിംഗ്ടൺ നടത്തിയ സൈനികാക്രമണത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

നൈജീരിയൻ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഐഎസിനെതിരെ ആക്രമണം നടത്തിയതെന്ന് അന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു. ഭീകരരെ ലക്ഷ്യംവച്ചുള്ള ‌സംയുക്ത നടപടിയായിരുന്നു ഈ ആക്രമണമെന്നും ഒരു പ്രത്യേക മതവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും നൈജീരിയ അന്ന് പറഞ്ഞിരുന്നു.