ഇറാനില്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ സിഗററ്റ് കത്തിച്ച് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ടവീര്യത്തിനു കരുത്തു പകരുകയാണ് ഈ ചിത്രങ്ങളെന്നാണ് വിലയിരുത്തല്‍.

ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും ആയിരക്കണക്കിന് തവണ ഈ ചിത്രങ്ങള്‍ പങ്കുവെക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ രീതി പ്രതിരോധത്തിന്റെ ശക്തമായ ചിഹ്നമായി മാറിയിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും അധികാരികള്‍ക്ക് ഇത് തടയാന്‍ പ്രയാസമാണെന്നും നിരീക്ഷകര്‍ പറയുന്നു.