ലയാളികൾക്ക് ഏറെ സുപരിചിതയാണ് രജിഷ വിജയൻ. അവതാരകയായി കരിയർ ആരംഭിച്ച രജിഷ, അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ജൂൺ അടക്കമുള്ള ഒട്ടനവധി സിനിമകളിലൂടെ നടി തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച രജിഷയുടെ ഒരു ഐറ്റം ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മസ്തിഷ്ക മരണം എന്ന ചിത്രത്തിലേതാണ് ഈ ഐറ്റം ഡാൻസ്. “കോമള താമര” എന്ന് തുടങ്ങുന്ന ​ഗാന രം​ഗത്ത് ഇതുവരെ കാണാത്ത ​ഗ്ലാമറസ് ലുക്കിലാണ് രജിഷ വിജയൻ എത്തിയിരിക്കുന്നത്. സിമ്പിൽ ഓർണമെൻസിനൊപ്പം ചുവന്ന ചോളി ബ്ലൗസും സ്കേർട്ടും ആണ് താരത്തിന്റെ വേഷം. ​ഗാനം പുറത്തുവന്നതിന് പിന്നാലെ നടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് കമന്റുകളിടുന്നത്.

“മലയാളത്തിൽ വീണ്ടും ഐറ്റം സോങ് തിരിച്ചു വരുന്നു, മലയാളത്തിന്റെ വിദ്യബാലൻ, ഇത് അല്പം കടന്നു പോയി, രജിഷ വിജയൻ വൻ കിടു ലുക്ക്, റീലുകൾ ഭരിക്കാൻ പോവുന്ന ഐറ്റം, 2026 തുടക്കം തന്നെ രജിഷ തൂക്കി”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. വർക്കി എഴുതിയ ഈ ​ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. സംവിധായകൻ കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് മസ്തിഷ്ക മരണം. അദ്ദേഹം തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്.