തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചു. പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നും റെജി ലൂക്കോസ് പറഞ്ഞു.
അധ:പതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനമാണ്. ബിജെപിക്ക് വേണ്ടി ഇനി പ്രവർത്തിക്കുമെന്ന് റെജി പറഞ്ഞു



