വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധികതീരുവ ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ശുപാർശ ചെയ്യണമെന്ന യുഎസിലെ ഇന്ത്യൻ സ്ഥാനപതി വിനയ് ക്വാത്ര അഭ്യർഥിച്ചതായി യു എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം .https://d-19245010283478307395.ampproject.net/2512172008000/frame.html
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ തീരുവയുടെ കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പറയാൻ ക്വാത്ര ആവശ്യപ്പെട്ടതായാണ് ഗ്രഹാമിന്റെ അവകാശവാദം. ഡിസംബറിൽ വാഷിങ്ടണിലെ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയായ ഇന്ത്യ ഹൗസിൽ വെച്ച് കണ്ടപ്പോഴാണ് ക്വാത്ര അഭ്യർഥന നടത്തിയതെന്ന് ഗ്രഹാം പറഞ്ഞു. ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ ട്രംപിനൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഗ്രഹാം ഇക്കാര്യം പറഞ്ഞത്.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു എന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കാൻ ആഗ്രഹിച്ചത്”, ഗ്രഹാം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്തുന്ന നിയമനിർമാണത്തെ പിന്തുണയ്ക്കുന്നയാളാണ് ഗ്രഹാം. ക്വാത്രയോ മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരോ ഗ്രഹാമിന്റെ അവകാശവാദങ്ങളിൽ പ്രതികരിച്ചില്ല. ക്വാത്ര ഗ്രഹാമടക്കമുള്ള യുഎസ് സെനറ്റർമാരെയും ഇന്ത്യാ ഹൗസിൽവെച്ച് സത്കരിച്ചിരുന്നു.
ഇന്ത്യയോട് അദ്ദേഹം (ട്രംപ്) ചെയ്തത് ഇന്ത്യ ഇപ്പോൾ റഷ്യൻ എണ്ണയുടെ വാങ്ങൽ ഗണ്യമായി കുറച്ചതിന്റെ പ്രധാന കാരണമാണെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു,” ഗ്രഹാം കൂട്ടിച്ചേർത്തു. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ‘ഉപഭോക്താക്കൾക്ക്’ മേൽ സമ്മർദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



