നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ആറാഴ്ചയോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തോള് എല്ലിന് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്- ഫാന്റസി ചിത്രമായാണ് മിഥുന് മാനുവല്‍ തോമസ് ‘ആട് 3’ വരുന്നത്. വലിയ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.



