നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുല്‍ത്താൻ ബത്തേരിയില്‍ എത്തും. ബസ് പൂർണമായും കത്തി നശിച്ചു.



