പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ‌ സംഘം വെടിവച്ച് കൊന്നു. മൊഹാലി സ്വദേശിയായ റാണ ബാലചൗരിയയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം സെൽഫിയെടുക്കാനെന്ന വ്യാജനേ റാണയുടെ അരികിൽ വരികയും വെടിയുതിർക്കുകയുമായിരുന്നു.

 വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ റാണയെ ഉടൻ മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഖത്തും നെഞ്ചിലുമായി അ‍ഞ്ച് വെടിയുണ്ടകളാണ് റാണയ്ക്ക് ഏറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബംബിഹ സംഘം ഏറ്റെടുത്തു. ​