പാകിസ്ഥാനിലെ കറാച്ചിയുടെയും ബലൂചിസ്ഥാൻ്റെയും ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് (GFZ) നൽകിയ വിവരമനുസരിച്ച്, സോൻമിയാനി പ്രദേശത്തിന് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.
തെക്കുകിഴക്കൻ ബലൂചിസ്ഥാനിലെ തീരദേശ ഗ്രാമമായ സോൻമിയാനി കറാച്ചിയിൽ നിന്ന് ഏകദേശം 87 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂചലനത്തിൽ ഉടൻ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.



