സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം. ഇന്നലെ രാവിലെയും വൈകുന്നേരവുമായി ആയിരം രൂപ കൂടിയ വിപണി വലിയ ഞെട്ടലാണ് ഉപഭോക്താക്കൾക്കിടയിൽ ഉണ്ടാക്കിയിരുന്നത്. ഒരുലക്ഷം തൊടുമോ ഒരു പവൻ്റെ വില എന്ന ആകാംക്ഷയിലായിരുന്നു ആഭരണപ്രേമികൾ. 99,280 രൂപയായിരുന്നു ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിൻ്റെ വില. ഇതിന് പിന്നാലെയാണ് ഇന്നത്തെ വലിയ ആശ്വാസം.

1120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 98,160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 12,000 രൂപയ്ക്ക് മുകളിലാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയും. 12,270 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.