മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) നിർത്തലാക്കാനും പകരം പുതിയ നിയമം– വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) (VB-G RAM G) കൊണ്ടുവരാനുമുള്ള ബിൽ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കാൻ സാധ്യത.
പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുമെന്നും നിലവിലെ 100 ദിവസത്തെ തൊഴിൽ 125 ദിവസമായി വർധിപ്പിക്കുമെന്നും സൂചനയുണ്ട്.
കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നാളെ ലോക്‌സഭയിൽ ‘വി.ബി.ജി. റാം ജി’ ബിൽ അവതരിപ്പിക്കും. നിലവിലുള്ള മൻരേഗ നിയമത്തിന് പകരമായാണ് ഈ ബിൽ കൊണ്ടുവരുന്നത്. ഈ നടപടി ഗ്രാമീണ തൊഴിലിന് പുതിയ വേഗത നൽകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.



