ഏഴ് വർഷം മുമ്പ് സ്‌കോട്ട്‌ലൻഡിലെ ഒരു കെയർ ഹോമിൽ വെച്ച് ദുർബലരായ വനിതാ ജീവനക്കാർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ നിരവധി ലൈംഗികാതിക്രമ കേസുകളിൽ ബ്രിട്ടീഷ്-ഇന്ത്യൻ നഴ്‌സിന് തടവുശിക്ഷ. നോർത്ത് ലാൻകാർഷെയർ കെയർ ഹോമിൻ്റെ മാനേജരായി സേവനമനുഷ്ഠിക്കുമ്പോഴാണ് മലയാളിയായ നൈജിൽ പോൾ (47) കുറ്റകൃത്യങ്ങൾ ചെയ്തത്. ഇയാൾക്ക് ഏഴ് വർഷവും ഒമ്പത് മാസവുമാണ് ഗ്ലാസ്‌ഗോ ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചത്.
ബലാത്സംഗം, ഒന്നിലധികം ലൈംഗികാതിക്രമ കേസുകൾ എന്നിവ ഇയാൾ സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷ. ഈ വർഷം ആദ്യം ഇന്ത്യയിൽ നിന്ന് കൈമാറ്റം ചെയ്തതിന് ശേഷമാണ് പ്രതിയെ ഗ്ലാസ്‌ഗോ ഹൈക്കോടതിയിൽ ശിക്ഷയ്ക്ക് വിധേയനാക്കിയത്.



