പ്രമുഖ ചലച്ചിത്ര സംവിധായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പരാതിയുമായി ചലച്ചിത്രപ്രവര്‍ത്തക. തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വെച്ച് ഐ.എഫ്.എഫ്.കെ. (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള) സ്‌ക്രീനിംഗ് നടക്കുന്നതിനിടെയാണ് സംഭവം. മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവര്‍ത്തക മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.

ഈ കത്തിന് പിന്നാലെ, ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. മുഖ്യമന്ത്രി ഈ കത്ത് തുടർ നടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.