നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീൽ നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. നിയമ മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. അപ്പീൽ നൽകുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ കേസിൽ ഓരോ ഘട്ടത്തിലും ഉയർത്തിയിട്ടുള്ള പ്രശ്നങ്ങൾ 5 വോളിയങ്ങളായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നുവെന്നും എന്നാൽ അതിന് അനുസൃതമായ വിധിയല്ല ഇപ്പോൾ വന്നതെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും സർക്കാർ പൂർണ്ണ സ്വാതന്ത്യം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്ക് പൂർണ്ണമായ നീതി ലഭിയ്ക്കുന്നതു വരെ സർക്കാർ കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.