നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ പ്രതികരിച്ച് അഭിനേതാക്കളുടെ സംഘടനായ അമ്മ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ
ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. “നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു” എന്നാണ് ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ട് സംഘടന പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ സംഘനയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് മോഹൻലാൽ പ്രസിഡൻ്റായ നേതൃത്വം ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെ സംഘടനയിലേക്ക് ഇല്ലെന്ന നിലപാട് ദിലീപ് സ്വീകരിച്ചു.



